2013 ഡിസംബർ 15, ഞായറാഴ്‌ച

നമ്മുടെ മുക്കൂട്ടുതറ



കോട്ടയം ജില്ലയുടെ തെക്ക് കിഴക്കു ഭാഗത്തായി എരുമേലിക്കു സമീപമുള്ള ഒരു ഗ്രാമം. പുരാതനചരിത്രപശ്ചാത്തലമുള്ള തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. ഈ ഗ്രാമത്തിന്റെ കുറച്ചു ഭാഗം പത്തനംതിട്ട ജില്ലയിലെ കൊല്ലമുള വില്ലേജിൽ ഉൾപ്പെടുന്നു. എരുമേലിയിൽനിന്നും ശബരിമലയിലേക്കുള്ള ദൂരം കുറഞ്ഞ പാത മുക്കൂട്ടുതറ വഴിയാണ് കടന്നു പോകുന്നത്. ഈ പാത 2011-ൽ, അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച് പുനർനിർമിച്ചിരിക്കുന്നു. പത്തനംതിട്ട ജില്ലയിലെ പ്രമുഖ ടൂറിസ്റ്റുകേന്ദ്രമായ പെരുംതേനരുവി വെള്ളച്ചാട്ടത്തിലേക്ക് മുക്കൂട്ടുതറ ജംഗ്ഷനിൽ നിന്നും കൊല്ലമുള വഴി കേവലം 4 (നാലു) കിലോമീറ്റർ മാത്രമാണ് ദൂരം. പ്രമുഖമായ കൃഷി റബ്ബർആണ്. പ്രപ്പൊസ് റബ്ബർ എസ്റ്റേറ്റ് ടൌണിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
നാട്ടുരാജക്കന്മാർ പടനയിച്ച് മുന്നേറിയിരുന്ന കാലങ്ങളിൽ വിശ്രമിച്ചിരുന്ന, മൂന്ന് വഴികൾ കൂടിച്ചേരുന്ന തറയാണ് മുക്കൂട്ടുതറയായി മാറിയതെന്ന് കരുതപ്പെടുന്നു. ശബരിമല പരമ്പരാഗതപാതയിലുള്ള പേരൂർതോട് മുക്കൂട്ടുതറയിലൂടെ കടന്നുപോകുന്നു. മുക്കൂട്ടുതറ ഞായറാഴ്ച ചന്ത വളരെ പ്രശസ്തമാണ്. സമീപമുള്ള വിദ്യാലയങ്ങളിൽ വെൺകുറിഞ്ഞി എസ്. എൻ. ഡി. പി. ഹയർ സെക്കണ്ടറി സ്കൂൾ ആണ് പ്രമുഖമായ ആദ്യകാല വിദ്യാഭ്യാസസ്ഥാപനം. മുക്കൂട്ടുതറ ജംഗ്ഷനിൽ നിന്നും ഒരു(1)കി.മീ.ദൂരെ എരുമേലി റോഡിനരികിലായി എം.ഈ.എസ് കോളേജ് സ്ഥിതി ചെയ്യുന്നു. അസ്സീസ്സി ഹോസ്പിറ്റലാണ് മുക്കൂട്ടുതറയിലെ പ്രമുഖ ആതുരാലയം. അസ്സീസ്സി സ്കൂൾ ഓഫ് നർസിങ് ,കോളജ് ഓഫ് നർസിങ് എന്നീ മെഡിക്കൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഈ ആതുരാലയത്തിന്റെ അനുബന്ധസ്ഥാപനങ്ങളായി പ്രവർത്തിക്കുന്നു. ചെറുപുഷ്പം ഹോസ്പിറ്റൽ മുക്കൂട്ടുതറയിലെ മറ്റൊരു ആതുരാലയമാണ്.1966 സെപ്റ്റംബറിൽ ആരംഭിച്ച മുക്കൂട്ടുതറ പബ്ലിൿ ലൈബ്രറി ഇവിടെ പ്രവർത്തനം തുടരുന്നു.

മുക്കൂട്ടുതറ യിലും മുക്കൂട്ടുതറയോട് ചേര്‍ന്നു കിടക്കുന്ന സമീപപ്രദേശത്തുംഉള്ള  ദിവസേനുള്ള വാർത്തകൾ അറിയുവാൻ ഫേസ് ബുക്കിൽ മുക്കൂട്ടുതറ ക്ലബ് എന്നാ ഗ്രൂപ്സ് ഉണ്ട്  https://www.facebook.com/groups/mukkoottutharaclub/ ഈതാണ്  ലിങ്ക്   

വിന്‍ഡോസ് 7 ഒറിജിനലാക്കാ

പൈറേറ്റഡ് വിന്‍ഡോസ് ഉപയോഗിക്കുന്ന ഒട്ടേറെ ആളുകളുണ്ട്. പലര്‍ക്കും വിന്‍ഡോസിന് കൂടി കാശുകൊടുക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാലാവണം വ്യാജനെ ഉപയോഗിക്കുന്നത്. തട്ടിപ്പറിയാവുന്ന കമ്പനികളും ഡോസ്, എന്നോ ലിനക്സ് എന്നോ പേരില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം കാണിക്കുകയും ലാപ്ടോപ്പ് അല്ലെങ്കില്‍ കംപ്യൂട്ടര്‍ വാങ്ങുന്ന അവസരത്തില്‍ കടക്കാരന്‍ വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്ത് തരുകയും ചെയ്യുന്നത് സാധാരണമാണ്. അതൊക്കെയെന്തായാലും വ്യാജനുപയോഗിക്കുന്നത് ഒരു സാധാരണ കാര്യം തന്നെ.
വ്യാജപ്പതിപ്പ് ഉപയോഗിക്കുമ്പോളുള്ള ഒരു പ്രശ്നം ഇന്‍സ്റ്റാള്‍ ചെയ്ത് അപ്ഡേഷന് ഇടനല്കിയാല്‍ പിന്നെ ഡെസ്ക്ടോപ്പ് ബ്ലാക്കാവുകയയും, ഇടക്കിടക്ക് windows is not genuine എന്ന മെസേജ് കാണിക്കുകയും ചെയ്യും. ഇത് പലപ്പോഴും ഏറെ ശല്യമായി തോന്നാം.
ഇത് ഒഴിവാക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. അതിലൊന്നാണ് കമാന്‍ഡ് പ്രോംപ്റ്റ് വഴി ചെയ്യാവുന്നത്. ഇതിന് start മെനു എടുത്ത് cmd എന്ന് നല്കുക.
അവിടെ റൈറ്റ് ക്ലിക്ക് ചെയ്ത് run as administrator എടുക്കുക. അവിടെ SLMGR –REARM എന്നടിച്ച് എന്റര്‍ ചെയ്യുക.
അല്പം കഴിയുമ്പോള്‍ Specifying Command ‘ Completed Successfully എന്ന മെസേജ് വരും. തുടര്‍ന്ന് കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക. കണ്‍ട്രോള്‍ പാനലില്‍ പോയി അപ്ഡേഷന്‍ ഓഫ് ചെയ്യാന്‍ മറക്കരുത്.